UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

1883.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ കെ.എസ്.ആർ.ടി.സി. ഷോപ്പിംഗ് കോംപ്ലക്സില്‍ എത്ര കടമുറികളാണ് ഒഴിഞ്ഞുകിടക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പയ്യന്നൂര്‍ സബ് ആര്‍.ടി.ഒ. ഓഫീസിന്റെ വാടക എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഓഫീസ് കെ.എസ്.ആർ.ടി.സി. ഷോപ്പിംഗ് കോംപ്ലക്സിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
1884.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗതാഗത വകുപ്പിന് കീഴിൽ നടപ്പാക്കിയിട്ടുള്ള വിവിധ പദ്ധതികളിൽ കേന്ദ്ര വിഹിതമായി എത്ര തുക കുടിശിക ലഭിക്കാനുണ്ടെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ഓരോ പദ്ധതിയിലും കുടിശിക ലഭിക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കുമോ;
( സി )
യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട മറ്റ് റിപ്പോർട്ടുകൾ എന്നിവ സമർപ്പിച്ചിട്ടും കേന്ദ്രം തുക അനുവദിച്ച് നൽകാത്ത എത്ര പദ്ധതികളുണ്ട്; അവ ഏതൊക്കെയാണ്; ഓരോ പദ്ധതിക്കും ലഭിക്കാനുള്ള തുക എത്രയാണ്; വ്യക്തമാക്കുമോ?
1885.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ നാളിതുവരെ എത്ര ഇ-ബസ്സുകൾ വാങ്ങിയെന്ന് അറിയിക്കാമോ;
( ബി )
ടെൻഡർ നടപടികൾ സ്വീകരിച്ചാണോ ഇ-ബസ്സുകൾ വാങ്ങിയതെന്ന് വ്യക്തമാക്കാമോ;
( സി )
ഒരു ഇ-ബസിന് ,ഒരു ഡീസൽ ബസിനേക്കാൾ എത്ര രൂപയാണ് കൂടുതലാവുന്നതെന്ന് വിശദമാക്കാമോ;
( ഡി )
കെ.എസ്.ആർ.ടി.സി. എത്ര ഇ-ബസ്സുകൾക്കാണ് നിലവിൽ ഓർഡർ നൽകിയിരിക്കുന്നതെന്ന് അറിയിക്കാമോ; ഇതിന്റെ വിശദാംശങ്ങൾ നൽകാമോ?
1886.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളീയം, നവകേരളം പരിപാടികൾക്കായി ഗതാഗത വകുപ്പിന് നിയന്ത്രണത്തിലുള്ള ഏതൊക്കെ സ്ഥാപനങ്ങൾ സ്പോൺസർഷിപ്പ് നൽകിയിട്ടുണ്ട്; സ്പോൺസർഷിപ്പ് നൽകിയ സ്ഥാപനങ്ങളുടെ പേരും നൽകിയ തുകയും സേവനങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാക്കുമോ?
1887.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഗതാഗത വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ എത്ര കരാർ നിയമനങ്ങൾ നടന്നിട്ടുണ്ടെന്നും എത്ര നിയമനങ്ങൾ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് മുഖേനയും എത്ര നിയമനങ്ങൾ പ്രൊഫഷണൽ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് മുഖേനയും നടത്തിയിട്ടുണ്ടെന്നും വർഷം/ ഇനം തിരിച്ചുള്ള കണക്കു വിശദമാക്കുമോ;
( ബി )
പ്രസ്തുത കാലത്തു എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകൾ മുഖേന അല്ലാതെ നടത്തിയിട്ടുള്ള നിയമനങ്ങൾക്ക് അവലംബിച്ച മാനദണ്ഡങ്ങൾ എന്തെല്ലാമെന്നും വിശദാംശം ലഭ്യമാക്കുമോ;
( സി )
എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകൾ മുഖേന അല്ലാതെ നടത്തിയ നിയമനങ്ങളില്‍ റിസർവേഷൻ തത്ത്വങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ?
1888.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന്‍ കീഴില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങൾ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന നാദാപുരം കേന്ദ്രികരിച്ച് സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് ആരംഭിക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ എന്ന് വിശദമാക്കമോ?
1889.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഗതാഗത വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക, ചെലവഴിച്ച തുക, പദ്ധതികള്‍ എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ?
1890.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിനിൽ നിന്നുള്ള സ്വകാര്യ ബസുകളുടെ നഗരപ്രവേശനത്തിനായി 27.11.2023-ന് ഗതാഗത വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ നഗരപ്രവേശനത്തിനായി എന്തെല്ലാം നടപടിക്രമങ്ങളാണ് പൂർത്തീകരിക്കേണ്ടതായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിജ്ഞാപന പ്രകാരം നഗരപ്രവേശനത്തിന് പെർമിറ്റിനായി അപേക്ഷകൾ സമർപ്പിക്കപ്പെട്ടിട്ടുണ്ടോ; എങ്കിൽ എത്ര അപേക്ഷകൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട് ; വ്യക്തമാക്കാമോ;
( സി )
വൈപ്പിനിൽ നിന്നുള്ള സ്വകാര്യ ബസുകളുടെ നഗരപ്രവേശനം എന്നത്തേക്ക് യാഥാർത്ഥ്യമാക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1891.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി.യുടെ സിറ്റി സർക്കുലർ ഇലക്ട്രിക് ബസ്സുകൾ നഷ്ടത്തിൽ ആണെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ നഷ്ടത്തിലാണെന്ന് പറയുന്നത് ഏതൊക്കെ രേഖകളുടെ അടിസ്ഥാനത്തിൽ ആണെന്ന് വ്യക്തമാക്കുമോ;
( ബി )
കെ.എസ്.ആർ.ടി.സി. സിറ്റി സർക്കുലർ ബസ്സുകൾ സർവീസ് ആരംഭിച്ചതിനു ശേഷം നാളിതുവരെ ഓരോ മാസവും ഈ ഇനത്തിൽ ആകെ ലഭിച്ച കളക്ഷനും സർവീസിനായി ആകെ ചെലവഴിച്ച തുകയും ഡീസൽ ബസ്സുകളും ഇലക്ട്രിക് ബസുകളും ഇനം തിരിച്ചു വ്യക്തമാക്കുമോ;
( സി )
കെ.എസ്.ആർ.ടി.സി. യുടെ കഴിഞ്ഞ മൂന്നു വർഷത്തെ വാർഷിക റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കുമോ; നടപ്പ് സാമ്പത്തിക വർഷം ഡിസംബർ 31 വരെയുള്ള കാലയളവിലെ വരവ് ചെലവ് കണക്കുകൾ ഇനം തിരിച്ചു വ്യക്തമാക്കുമോ?
1892.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരത്തിൽ എത്ര സിറ്റി സർക്കുലർ ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നും ഏതൊക്കെ റൂട്ടുകളിലാണ് സർവീസ് നടത്തുന്നതെന്നും ഓരോ ബസിന്റെയും 2023 ഡിസംബർ മാസത്തിലെ ശരാശരി പ്രതിദിന വരുമാനം എത്രയാണെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ബസ്സുകൾക്ക് ഒരു കിലോമീറ്റർ സർവീസ് നടത്തുന്നതിന് ശരാശരി എത്ര തുക ചെലവ് വരുന്നുണ്ടെന്നും ശരാശരി എത്ര തുക ഓരോ കിലോമീറ്ററിലും വരുമാനമായി ലഭിക്കുന്നുണ്ടെന്നും വ്യക്തമാക്കുമോ;
( സി )
2023 ഡിസംബർ മാസത്തിൽ സിറ്റി സർക്കുലർ ബസ്സുകൾ സർവീസ് നടത്തുന്നതിനായി ആകെ ചെലവായ തുക എത്രയാണെന്നും വരുമാനമായി ആകെ ലഭിച്ച തുക എത്രയാണെന്നും വ്യക്തമാക്കുമോ;
( ഡി )
സിറ്റി സർക്കുലർ സർവീസുകൾ നിർത്തലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ എന്ത് ബദൽ ക്രമീകരണമാണ് ഏർപ്പെടുത്തുന്നതെന്ന് വ്യക്തമാക്കുമോ?
1893.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന എ.ഐ. ക്യാമറകളിൽ അമിത വേഗം കണ്ടെത്താനുള്ള ക്യാമറകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വിശദമാക്കാമോ;
( ബി )
എ.ഐ. ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ കരാറിൽ അമിതവേഗം കണ്ടെത്താനുള്ള ക്യാമറകൾ ഉൾപ്പെട്ടിട്ടും അവ സ്ഥാപിക്കാത്തതിനുള്ള കാരണം വ്യക്തമാക്കുമോ;
( സി )
അമിത വേഗം കണ്ടെത്താനുള്ള ക്യാമറകൾ എസ് ആർ ഐ ടി എന്ന സ്ഥാപനം നൽകിയിട്ടുണ്ടോ എന്ന് വകുപ്പ് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1894.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ നാളിതുവരെ കേരളത്തിൽ എത്ര റോഡപകടങ്ങൾ ഉണ്ടായിട്ടുണ്ട്; പ്രസ്തുത അപകടങ്ങളിൽ എത്ര മരണങ്ങൾ ; എത്രപേർക്ക് പരിക്കേറ്റിട്ടുണ്ട്; വിശദാംശങ്ങൾ ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ബി )
മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ കുറവ് സേഫ് കേരള പദ്ധതിയുടെ എൻഫോർസ്മെന്റ് പ്രവർത്തനങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( സി )
കേരളത്തിൽ മോട്ടോർ വാഹന വകുപ്പിന് കീഴിൽ എത്ര ചെക്ക് പോസ്റ്റുകൾ ഉണ്ട്; ഇവിടുത്തെ ജീവനക്കാരുടെ എണ്ണം ഓഫീസ് അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( ഡി )
കേരള മോട്ടോർ വാഹന വകുപ്പിൽ ആകെ എത്ര ജി.പി.എസ്. കൺട്രോൾ റൂമുകൾ ഉണ്ട്; അതിൽ ആകെ എത്ര ഉദ്യോഗസ്ഥർ നിലവിൽ പ്രവർത്തിക്കുന്നുണ്ട്; വിശദാംശം വ്യക്തമാക്കുമോ;
( ഇ )
മോട്ടോർ വാഹന വകുപ്പിന്റെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
1895.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള പദ്ധതിയുടെ ഭാഗമായി എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചതിനു ശേഷം വാഹന അപകടങ്ങള്‍ എത്ര കണ്ട് കുറഞ്ഞിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചതിനുശേഷം മോട്ടോര്‍ വാഹന വകുപ്പിന് പിഴയിനത്തിൽ എത്ര കോടി രൂപ നാളിതുവരെ വരുമാനമായി ലഭിച്ചിട്ടുണ്ട്; ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക് വിശദമാക്കാമോ ?
1896.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എ.ഐ. ക്യാമറകള്‍ സ്ഥാപിച്ച ശേഷം റോഡപകടങ്ങളില്‍ കുറവ് ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ റോഡുകളില്‍ അനുവദിച്ചിരിക്കുന്ന വേഗപരിധി പുനര്‍ നിര്‍ണ്ണയിച്ചുകൊണ്ട് തീരുമാനമെടുത്തിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ വ്യക്തമാക്കുമോ;
( സി )
ഓരോ റോഡിലും അനുവദനീയമായ വേഗപരിധി വ്യക്തമാക്കി കൊണ്ടുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കാമോ?
1897.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. എം. വിൻസെന്റ്
ശ്രീമതി ഉമ തോമസ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള പദ്ധതിയുടെ ഭാഗമായി നിരത്തുകളിൽ ക്യാമറകൾ സ്ഥാപിച്ചതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത ക്യാമറകൾ സ്ഥാപിച്ചതിനു ശേഷവും മുൻ വർഷങ്ങളെ അപേക്ഷിച്ചു ഈ വർഷം അപകടങ്ങൾ കൂടിവരുന്നത് ഗൗരവമായി കാണുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
സേഫ് കേരള പദ്ധതിയുടെ ഭാഗമായി നിരത്തുകളിൽ ക്യാമറകൾ സ്ഥാപിച്ചതിനു ശേഷവും അപകടങ്ങളിൽ കുറവ് സംഭവിക്കാത്തതിന്റെ കാരണം പഠന വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
1898.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കോട്ടയം ജില്ലയില്‍ റോഡ് സേഫ്റ്റി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിക്കും എത്ര തുക അനുവദിച്ചുവെന്നും അവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ?
1899.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള പദ്ധതിയുടെ ഭാഗമായി എ ഐ ക്യാമറ പരിപാലത്തിനും അനുബന്ധ പ്രവർത്തനങ്ങളുമായി എത്ര ജീവനക്കാർ ജോലി ചെയ്യുന്നുണ്ട് എന്ന വിവരം ലഭ്യമാക്കാമോ;
( ബി )
സേഫ് കേരള പദ്ധതിയുടെ ഭാഗമായി ജീവനക്കാർക്ക് ശമ്പള ഇനത്തിൽ എത്ര രൂപ നൽകുന്നു എന്ന വിവരം ലഭ്യമാക്കാമോ?
1900.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചതിന് ശേഷം സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ കുറഞ്ഞിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത നിയമം കര്‍ശനമാക്കിയതിന് ശേഷം സംസ്ഥാനത്ത് അപകട മരണങ്ങള്‍ കുറഞ്ഞിട്ടുണ്ടോ; വ്യക്തമാക്കാമോ?
1901.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. അൻവർ സാദത്ത്
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള പദ്ധതിയുടെ ഭാഗമായി നിരത്തുകളിൽ സ്ഥാപിച്ച ക്യാമറകളിൽ എ ഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നില്ല എന്നത് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എ ഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന ക്യാമറകൾ സ്ഥാപിച്ചതിനു ശേഷവും ധാരാളം ജീവനക്കാര്‍ ഇതുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നതിന്റെ കാരണം വിശദമാക്കുമോ;
( സി )
സേഫ് കേരള പദ്ധതിയുടെ ഭാഗമായി ബാക്ക് എൻഡിൽ ഉപയോഗിക്കുന്ന സോഫ്ട്‍വെയറിൽ മാത്രമാണ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതുമൂലം ജീവനക്കാരുടെ ഇടപെടല്‍ കൂടുതലായി ആവശ്യമാകുന്നുണ്ടോ; വിശദമാക്കാമോ?
1902.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റോഡപകടങ്ങൾ വർധിക്കുന്നതായുള്ള റിപ്പോർട്ടുകൾ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി നിലവിൽ സ്വീകരിച്ചിരിക്കുന്ന നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനായി വേണ്ടത്ര ജീവനക്കാർ ഇല്ലെന്ന ആക്ഷേപം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ മോട്ടോർ വാഹന വകുപ്പിൽ സ്റ്റാഫ് പാറ്റേൺ പുന:ക്രമീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
1903.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ ടി ഡി എഫ് സി(കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്‌മെന്റ്‌ ഫിനാന്‍സ് കോര്‍പ്പറേഷൻ)- യുടെ നിലവിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാക്കുമോ;
( ബി )
കെ ടി ഡി എഫ് സി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങാൻ ഇടയായ സാഹചര്യം എന്താണെന്ന് അറിയിക്കുമോ;
( സി )
കെ ടി ഡി എഫ് സി-യുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുതിയ പാക്കേജ് തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുമോ?
1904.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ്
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിവുയാത്രക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി. ട്രാവല്‍ കാര്‍ഡുകള്‍ ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
ആയതിലേക്ക് എന്തെങ്കിലും പഠനം നടത്തുകയോ ധാരണാപത്രം ഒപ്പിടുകയോ ചെയ്തിട്ടുണ്ടോ; ട്രാവല്‍ കാര്‍ഡുകള്‍ എത്ര രൂപയ്ക്കാണ് ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും എത്ര കാര്‍ഡുകള്‍ ആദ്യഘട്ടത്തില്‍ ലഭ്യമാക്കുമെന്നും വ്യക്തമാക്കാമോ;
( സി )
ട്രാവല്‍ കാര്‍ഡുകള്‍, എ.റ്റിഎം കാർഡുകള്‍ എന്നിവകൂടി ഉപയോഗിക്കുന്ന തരത്തില്‍ വൈഫൈ സൗകര്യമുള്ള ടിക്കറ്റിങ് മെഷീനുകള്‍ വാങ്ങുന്നതിന് കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; ഇതിനാവശ്യമായ ചെലവ് കണക്കാക്കിയിട്ടുണ്ടോ; പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ഡി )
ട്രാവല്‍ കാര്‍ഡുകള്‍ ഉൾപ്പെടെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം സാധിക്കുന്ന തരത്തില്‍ ടിക്കറ്റിങ് സംവിധാനം രൂപപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കാമോ;
( ഇ )
സംസ്ഥാന വ്യാപകമായി ഡിജിറ്റല്‍ പേയ്മെന്‍റ് സംവിധാനം വിപുലീകരിക്കുന്നതിനും പരമാവധി പ്രചരിപ്പിക്കുന്നതിനും ആകര്‍ഷണീയമായ പാക്കേജുകള്‍ ലഭ്യമാക്കുവാനും നടപടി സ്വീകരിക്കുമോ?
1905.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിനായി പി.എം.ഐ. കമ്പനിയും കെ.എസ്.ആർ.ടി.സി.- സ്വിഫ്റ്റുമായും ഉള്ള കരാറിന്റെ പകർപ്പ് നൽകാമോ;
( ബി )
കെ.എസ്.ആർ.റ്റി.സി.- സ്വിഫ്റ്റിൽ വാങ്ങിയ പി.എം.ഐ. ഇലക്ട്രിക് ബസുകൾക്ക് ഏത് വർഷം മുതലാണ് കിഫ്ബിക്ക് വായ്പാ തിരിച്ചടവ് വരുന്നത്; പ്രതിമാസം എത്ര രൂപയാണ് വായ്പാ തിരിച്ചടവ്?
1906.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അന്തർജില്ല, ദീര്‍ഘദൂര റൂട്ടുകളില്‍ നിലവില്‍ സ്വകാര്യ ബസുകള്‍ ഓടുന്നതിനുള്ള വിലക്ക് പിന്‍വലിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ദീര്‍ഘദൂര റൂട്ടുകളില്‍ കൂടുതല്‍ കെ.എസ്.ആർ.ടി.സി സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെ ; വിശദീകരിക്കാമോ;
( സി )
കെ.എസ്.ആർ.ടി.സി പുതിയതായി അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന് ഏതൊക്കെ സംസ്ഥാനങ്ങളുമായാണ് കരാർ ഒപ്പിട്ടിരിക്കുന്നത്; ഏതൊക്കെ സ്ഥലങ്ങളിലേക്കാണ് പ്രസ്തുത സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( ഡി )
കെ.എസ്.ആർ.ടി.സിയെ നഷ്ടത്തില്‍ നിന്നു കരകയറ്റാൻ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?
1907.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷനുകളില്‍ വാണിജ്യാവശ്യത്തിന് നിര്‍മ്മിച്ചിട്ടുള്ള സ്റ്റാളുകള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍ ഇവയില്‍ എത്രയെണ്ണം ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നത് സ്റ്റേഷനുകള്‍ തിരിച്ച് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷനുകളില്‍ ഒഴിഞ്ഞു കിടക്കുന്ന സ്റ്റാളുകളേയും ഷോപ്പിംഗ് കോംപ്ലക്സുകളെയും സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുന്നത് ഏത് ഓഫീസിലാണെന്ന് വിശദമാക്കാമോ;
( സി )
ഇവ ഒഴിഞ്ഞു കിടക്കുന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി.ക്ക് ഓരോ സാമ്പത്തിക വര്‍ഷവും ഉണ്ടാകുന്ന വരുമാന നഷ്ടം കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
1908.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിനായി പിറവം കെ.എസ്.ആർ.ടി.സി. ബസ്സ് ഡിപ്പോയുടെ മതിൽ പൊളിക്കേണ്ടി വന്ന സാഹചര്യം എന്താണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മതിലിന്റെ പുനർനിർമ്മാണം എന്നത്തേക്ക് പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
ഇവ പുനർനിർമ്മിക്കുന്നതിനായി നിലവിൽ തുക അനുവദിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1909.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യെ പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ ഈ സർക്കാർ നല്‍കിവരുന്ന സഹായങ്ങള്‍ സംബന്ധിച്ച വിവരം അറിയിക്കാമോ;
( ബി )
കെ.എസ്.ആര്‍.ടി.സി.യെ പ്രവര്‍ത്തന ലാഭത്തിലെത്തിക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ; ഇന്ധന വിലവര്‍ദ്ധനവ് കെ.എസ്.ആര്‍.ടി.സി.യുടെ സാമ്പത്തിക സ്ഥിതിയെ എത്ര കണ്ട് ബാധിക്കുന്നുവെന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ ;
( സി )
വാഹനങ്ങളുടെ ശരിയായ വിനിയോഗം വര്‍ദ്ധിപ്പിച്ചുകൊണ്ടും റൂട്ടുകളുടെ ശരിയായ ഉപയോഗത്തിലൂടെയും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് നിലവിലുളള മാനേജ്‌മെന്റ് സംവിധാനം പരിഷ്കരിക്കാന്‍‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
മാനേജ്‌മെന്റ് സംവിധാനം പുനഃക്രമീകരിക്കുന്നതോടൊപ്പം യാത്രക്കാരുടെ ആവശ്യകത മനസ്സിലാക്കി കെ.എസ്.ആര്‍.ടി.സി.യെ ശാക്തീകരിക്കുന്നതിനും ഫലപ്രദമായ ഉപദേശക ബോര്‍ഡ് രൂപീകരിക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
1910.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-സ്വിഫ്റ്റിന് മാത്രമേ പുതിയ ബസ്സുകൾ വാങ്ങുകയുള്ളു എന്ന് മന്ത്രിസഭാ തീരുമാനം ഉണ്ടോ; ഉണ്ടെങ്കിൽ ഏത് ദിവസത്തെ മന്ത്രിസഭാ യോഗമാണ് പ്രസ്തുത തീരുമാനമെടുത്തത്;
( ബി )
കെ-സ്വിഫ്റ്റിലെ ഇലക്ട്രിക് ബസ്സുകൾക്ക് കിലോമീറ്റർ വാടക എത്ര രൂപയാണ്;
( സി )
കെ-സ്വിഫ്റ്റിന് കിഫ്ബി വായ്പയെടുത്ത് വാങ്ങിയ ഇലക്ട്രിക് ബസ്സുകളുടെ ടെൻഡർ ഡോക്യുമെന്റിന്റെയും സ്വിഫ്റ്റുമായി/കെ.എസ്.ആര്‍.ടി.സി.യുമായി ബസ്സ് കമ്പനി ഉണ്ടാക്കിയ പർച്ചേസ് കരാറിന്റെയും പകര്‍പ്പ് നൽകാമോ;
( ഡി )
കെ-സ്വിഫ്റ്റിന് വാങ്ങിയ പി.എം.ഐ. കമ്പനിയുടെ ഇലക്ട്രിക് ബസ്സുകളുടെ മെയിന്റനൻസ് ചെയ്യുന്നതിന് കമ്പനിക്ക് കേരളത്തിൽ സർവ്വീസ് സെന്റർ ഉണ്ടോ; ഇല്ലെങ്കിൽ എങ്ങനെയാണ് പ്രസ്തുത ബസ്സുകളുടെ മെയിന്റനൻസ് നിലവിൽ നടത്തി വരുന്നത്;
( ഇ )
കെ-സ്വിഫ്റ്റിലെ പി.എം.ഐ. കമ്പനിയുടെ ഏതൊക്കെ ഇലക്ട്രിക് ബസ്സുകൾക്ക് ഇതുവരെ മോട്ടോർ, ബാറ്ററി തകരാറുകൾ സംഭവിച്ചിട്ടുണ്ട്; ഓരോ ബസ്സിന്റെയും നമ്പരും, തകരാറും, തകരാറ് സംഭവിച്ച കിലോമീറ്ററും സഹിതം വ്യക്തമാക്കാമോ; കെ-സ്വിഫ്റ്റിലെ ബസ്സുകൾക്കായി ഇതുവരെ കെ.എസ്.ആര്‍.ടി.സി. ഏതൊക്കെ സ്പെയര്‍ പാര്‍ട്സുകൾ എത്രയെണ്ണം വീതം എത്ര രൂപയ്ക്ക് വാങ്ങിയിട്ടുണ്ട് എന്നതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കാമോ;
( എഫ് )
കെ-സ്വിഫ്റ്റിൽ കണ്ടക്ടർ, ഡ്രൈവർ, ലാസ്റ്റ് ഗ്രേഡ് തസ്തികകൾക്ക് പുറമേ ഏതെല്ലാം തസ്തികകൾ എത്ര എണ്ണം വീതം നിലവിൽ ഉണ്ട്; അതിൽ നിയമിച്ചിട്ടുളളവരുടെ പേരു്, യോഗ്യത, ശമ്പളം എന്നിവ വ്യക്തമാക്കാമോ;
( ജി )
കെ-സ്വിഫ്റ്റിലെ ഇലക്ട്രിക് ബസ്സുകൾക്ക് 2023 ഡിസംബർ 31 വരെ ഓരോ മാസവും എത്ര രൂപയാണ് വരുമാനം ലഭിച്ചിട്ടുളളത്; കെ-സ്വിഫ്റ്റിലെ ഇലക്ട്രിക് ബസ്സുകൾ വാങ്ങിയതിനും മെയിന്റനൻസ് ചെയ്തതിനും ഓപ്പറേറ്റ് ചെയ്തതിനും ലോൺ തിരിച്ചടവിനും 2023 ഡിസംബർ 31 വരെ ആകെ എത്ര രൂപയാണ് ചെലവായത്; ഓരോന്നും ഇനം തിരിച്ച് വ്യക്തമാക്കാമോ?
1911.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി. മുഖാന്തിരം നിലവില്‍ എത്ര ഇലക്ട്രിക് ബസുകള്‍ സര്‍വ്വീസ് നടത്തുന്നുവെന്നും ഏതെല്ലാം ഫണ്ടുകള്‍ മുഖേനയാണ് പ്രസ്തുത ബസുകള്‍ വാങ്ങിയിട്ടുള്ളതെന്നും വിശദമാക്കാമോ;
( ബി )
ഒരു കിലോമീറ്റര്‍ സഞ്ചരിക്കുന്നതിന് ഇലക്ട്രിക് ബസുകള്‍ക്കും ഡീസല്‍ ബസുകള്‍ക്കും ചെലവാകുന്ന തുക എത്രയാണെന്ന് താരതമ്യം ചെയ്തിട്ടുണ്ടെങ്കിൽ വിശദമാക്കാമോ;
( സി )
തിരുവനന്തപുരം നഗരത്തില്‍ നിലവില്‍ എത്ര ഇലക്ട്രിക് ബസുകളാണ് സര്‍വ്വീസ് നടത്തിവരുന്നതെന്നും പ്രസ്തുത സര്‍വ്വീസുകള്‍ മുഖാന്തിരം ഉണ്ടാകുന്ന പ്രതിമാസ ലാഭനഷ്ട കണക്കും വിശദമാക്കാമോ?
1912.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനായി, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടത്തിയിട്ടുള്ള പുതിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ കെ.എസ്.ആര്‍.ടി.സി.യെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റുന്നതിനായി സര്‍ക്കാര്‍ നല്‍കിയ സാമ്പത്തിക സഹായത്തിന്റെ വിശദാംശം ലഭ്യമാക്കുമോ;
( സി )
കെ.എസ്.ആര്‍.ടി.സി. സ്വന്തംനിലയില്‍ സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിനായി നടത്തുന്ന ടിക്കറ്റിതര വരുമാന പദ്ധതികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ഡി )
അവ കൂടുതല്‍ പ്രായോഗികമായി നടപ്പാക്കി ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോയെന്ന് അറിയിക്കുമോ?
1913.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യിൽ ഫിനാൻസ് വിഭാഗത്തിൽ കരാർ, താൽകാലിക, അപ്രന്റീഷിപ്പ് അടിസ്ഥാനത്തിൽ എത്ര ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്നും അവരുടെ പേരും തസ്തികയും യോഗ്യതയും മാസ ശംബളവും നിയമിച്ച തീയതിയും ഇനം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
കെ.എസ്.ആര്‍.ടി.സി.യിൽ എത്ര രൂപയുടെ മരാമത്ത് പണികൾ ഇതുവരെ എച്ച്.എല്‍.എല്‍.-ന് കൺസൾട്ടൻസി/കരാർ അനുവദിച്ചു നൽകിയിട്ടുണ്ടെന്നും ആയതിൽ കൺസൾട്ടൻസി ഇനത്തിൽ എച്ച്.എല്‍.എല്‍.ന് കഴിഞ്ഞ മൂന്ന് വർഷത്തില്‍ എത്ര രൂപയാണ് നൽകിയിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( സി )
കെ.എസ്.ആര്‍.ടി.സി.യിൽ സർക്കാരിന്റെ പ്ലാൻ ഫണ്ടുകൾ ഉപയോഗിച്ച് നടത്തിയ മരാമത്ത് പണികൾക്ക് പ്രസ്തുത പ്ലാൻ ഫണ്ട് തുക കെ.എസ്.ആര്‍.ടി.സി.യുടെ അക്കൗണ്ടിൽ എത്തുന്നതിന് മുൻപ് കരാറുകാർക്ക് കെ.എസ്.ആര്‍.ടി.സി.യുടെ തനത് ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് ബിൽ തുക നൽകിയിട്ടുണ്ടോയെന്നും ഏതൊക്കെ പ്രവൃത്തികൾക്ക് എത്ര രൂപ വീതമാണ് ഇത്തരത്തിൽ നൽകിയതെന്നും വ്യക്തമാക്കാമോ;
( ഡി )
മൈക്രോ .എഫ്.എക്സ് (MICROFX)എന്ന കമ്പനിയും കെ.എസ്.ആര്‍.ടി.സി.യുമായി ഇലക്ട്രോണിക് ടിക്കറ്റിങ്ങ് മെഷീനുകൾ വാങ്ങിയപ്പോൾ ഉണ്ടാക്കിയിട്ടുള്ള കരാറിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഇ )
കെ.എസ്.ആര്‍.ടി.സി.യുടെ 2000 ബസ്സുകൾ സർവീസ് നടത്താതെ ഇട്ടു നശിപ്പിക്കുകയും അതിൽ 1400 ബസുകൾ ഇപ്പോഴും ഡോക്കിൽ കിടക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതിന് ഉത്തരവാദി ആയവരിൽ നിന്നും ഇതിന്റെ സാമ്പത്തിക നഷ്ടം ഈടാക്കുമോ എന്ന് വ്യക്തമാക്കാമോ?
1914.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുഗതാഗതം ശക്തിപ്പെടുത്താന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
കെ.എസ്.ആര്‍.ടി.സി.യെ മെച്ചപ്പെട്ട സര്‍വീസ് സെക്ടറാക്കുന്നതിനും പരമാവധി ലാഭകരമാക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1915.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിനെ തുടർന്ന് നിർത്തിവച്ച പല സർവ്വീസുകളും കെ. എസ്. ആർ. ടി. സി. പുന:രാരംഭിക്കാത്തത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പുതുക്കാട് മണ്ഡലത്തിലെ മുപ്ലിയം, ചീമ്മിനി, വെള്ളാനിക്കോട്, മരോട്ടിച്ചാൽ, കോടാലി, ഇഞ്ചക്കുണ്ട്, തുടങ്ങിയ ഗ്രാമീണ മേഖലയിലേയ്ക്ക് തൃശ്ശൂർ, മെഡിക്കൽ കോളേജ്, ഇരിങ്ങാലക്കുട തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കെ. എസ്. ആർ. ടി. സി. സർവ്വീസ് നടത്തിയിരുന്നത് പുന:രാരംഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമോ?
1916.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. ബസുകളിൽ ഓൺലൈൻ ടിക്കറ്റുകൾ എടുത്തതിനുശേഷം ടിക്കറ്റ് ക്യാൻസൽ ചെയ്യുമ്പോൾ യാത്രക്കാരന് തുക തിരിച്ചു നൽകുന്നതിനുള്ള വ്യവസ്ഥകൾ എന്തൊക്കെയാണ്; വ്യക്തമാക്കുമോ;
( ബി )
ഇപ്രകാരം ക്യാൻസൽ ചെയ്യുന്ന ടിക്കറ്റുകളുടെ തുക യാത്രക്കാരുടെ അക്കൗണ്ടിലേക്ക് തിരികെ നൽകുന്നതിൽ വീഴ്ച സംഭവിക്കുന്നതായി പരാതികൾ ഉയരുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ അടിയന്തരമായി പരിശോധന നടത്തി തുക തിരികെ യാത്രക്കാർക്ക് നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1917.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിറ്റി സർക്കുലർ ബസ്സ് സർവീസ് നടത്തുന്നതിനായി കെ.എസ്.ആർ.ടി.സി.ക്ക് കോർപ്പറേഷനുകൾ എത്ര ബസ്സുകൾ വാങ്ങി നൽകിയിട്ടുണ്ട്; പ്രസ്തുത ബസ്സുകൾ സർവീസ് നടത്തുന്നത് സംബന്ധിച്ച് കോർപ്പറേഷനുകളുമായി കെ.എസ്.ആർ.ടി.സി. കരാറിൽ ഏർപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത കരാറിലെ വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
കുറഞ്ഞ നിരക്കിൽ ബസ് സർവീസ് നടത്തുന്നത് സംബന്ധിച്ച വ്യവസ്ഥ കരാറിൽ ഉൾപ്പെട്ടിട്ടുണ്ടോ; ബസ്സുകളുടെ സർവീസ് നടത്തലും മെയിന്റനൻസ് പണിയും അല്ലാതെ എന്തൊക്കെ ചുമതലകളാണ് കെ.എസ്.ആർ.ടി.സി.യിൽ നിക്ഷിപ്തമായിട്ടുള്ളത്; ഇത്തരം സർവീസുകൾ ഏകപക്ഷീയമായി അവസാനിപ്പിക്കുന്നതിന് കെ.എസ്.ആർ.ടി.സി.ക്ക് അധികാരമുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
1918.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി.യുടെ ഇലക്ട്രിക് ബസുകൾ ലാഭകരമായാണോ സർവ്വീസ് നടത്തുന്നത് എന്നത് സംബന്ധിച്ച് കെ.എസ്.ആർ.ടി.സി. എം.ഡി.യോട് റിപ്പോർട്ട് തേടിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ വ്യക്തമാക്കുമോ; റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
കെ.എസ്.ആർ.ടി.സി. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് കേരള ബാങ്കും സംസ്ഥാന സർക്കാരും തമ്മിൽ ഉണ്ടാക്കിയിട്ടുള്ള ധാരണയിലെ പ്രധാന വ്യവസ്ഥകൾ എന്തൊക്കെയാണ്; എത്ര ശതമാനം പലിശയ്ക്കാണ് സഹകരണ ബാങ്കുകളുടെ കൺസോർഷ്യം പണം അനുവദിക്കുന്നത്; പ്രസ്തുത വായ്പ തിരിച്ചടയ്ക്കുന്നത് സംബന്ധിച്ച വ്യവസ്ഥകൾ എന്തൊക്കെയാണ്; വ്യക്തമാക്കുമോ?
1919.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനായി ഹരിപ്പാട് പാസഞ്ചേഴ്‌സ് ഫോറം നല്‍കിയിട്ടുള്ള നിവേദനങ്ങളിന്മേല്‍ എന്തെല്ലാം തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എത്ര സര്‍വ്വീസുകള്‍ ഇതിന്റെ ഫലമായി ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഏതെല്ലാം സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനാണ് ആവശ്യപ്പെട്ടിരുന്നതെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത ഡിപ്പോയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും പുതിയ ട്രിപ്പുകള്‍ ആരംഭിക്കുന്നതിനും സഹായകരമായ രീതിയില്‍ ഇവിടേക്ക് കൂടുതല്‍ ജീവനക്കാരേയും ബസ്സുകളും അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?
1920.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി.-സ്വിഫറ്റ് കമ്പനിക്കായി വാങ്ങിയ പി.എം.ഐ. കമ്പനിയുടെ ഇലക്ട്രിക് ബസുകൾ കിഫ്ബി വായ്പയെടുത്താണോ വാങ്ങിയതെന്ന് വ്യക്തമാക്കാമോ; എത്ര രൂപയാണ് വായ്പയെടുത്തതെന്നും വായ്പയുടെ പലിശനിരക്ക് എത്ര ശതമാനമാണെന്നും വ്യക്തമാക്കാമോ;
( ബി )
പി.എം.ഐ. കമ്പനിയുടെ ഇലക്ട്രിക് ബസുകൾ ഒരു ഫുൾ ചാർജ്ജ് ചെയ്യാൻ എത്ര യൂണിറ്റ് വൈദ്യുതി വേണമെന്നും ഒരു ചാർജ്ജിൽ ശരാശരി എത്ര കിലോമീറ്റർ ഓടിക്കാൻ കഴിയുന്നുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
കെ.എസ്.ആർ.ടി.സി.-സ്വിഫ്റ്റിലെ പി.എം.ഐ. കമ്പനിയുടെ ഇലക്ട്രിക് ബസുകൾക്ക് എത്ര വർഷമാണ് കമ്പനി വാറണ്ടി നൽകിയിട്ടുള്ളതെന്നും എത്ര വർഷത്തെ മെയിന്റനൻസ് സപ്പോർട്ടാണ് ഉറപ്പ് നൽകിയിട്ടുള്ളതെന്നും വ്യക്തമാക്കാമോ?
1921.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.ആർ.ടി.സി.ബസുകളിൽ സൗജന്യ യാത്ര ലഭ്യമാണോ; എങ്കിൽ സൗജന്യയാത്രക്കായി പ്രത്യേക കാര്‍ഡ് കെ.എസ്.ആർ.ടി.സി. നല്‍കുന്നുണ്ടോ; വ്യക്തമാക്കാമോ?
1922.
ശ്രീ. എൻ. ഷംസുദ്ദീൻ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. പെൻഷൻക്കാർക്ക് എല്ലാ മാസവും ആദ്യ ആഴ്ചയിൽ തന്നെ പെൻഷൻ നൽകാൻ കഴിയുന്നുണ്ടോ; ഇല്ലെങ്കിൽ കാരണം അറിയിക്കുമോ;
( ബി )
പെൻഷൻ വിതരണത്തിനായി സഹകരണബാങ്ക് കൺസോർഷ്യവുമായി ഉണ്ടാക്കിയ കരാറിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്ന് സഹകരണ വകുപ്പിൽ നിന്നും അറിയിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( സി )
പെൻഷൻ വിതരണം ചെയ്ത ഇനത്തിൽ സഹകരണ ബാങ്കുകൾക്ക് കെ.എസ്.ആർ.ടി.സി. തുക തിരിച്ചടയ്ക്കാനുണ്ടോ; എങ്കിൽ വിശദാംശം അറിയിക്കുമോ;
( ഡി )
പെൻഷൻ വിതരണത്തിനായി പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നു വ്യക്തമാക്കുമോ?
1923.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി.യില്‍ ഏകീകൃത സോഫ്റ്റ്‍വെയര്‍ സംവിധാനം നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?
1924.
ശ്രീ. എം. വിൻസെന്റ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീമതി കെ. കെ. രമ
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇലക്ട്രിക് ബസുകൾക്ക് പകരം ഡീസൽ ബസുകൾക്ക് മുൻഗണന നൽകാൻ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ അപ്രകാരം തീരുമാനിച്ചതിന്റെ കാരണം വിശദമാക്കാമോ;
( സി )
ഇലക്ട്രിക് ബസുകൾ നഷ്ടമാണെന്ന് കെ.എസ്.ആര്‍.ടി.സി. കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച വിശദാംശം നൽകുമോ?
1925.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. യുടെ സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകളിൽ നിന്നുള്ള ഒരു മാസത്തെ ശരാശരി വരുമാനം എത്രയാണ്; പ്രസ്തുത സർവീസുകൾ നടത്തുന്നതിനായുള്ള ഒരു മാസത്തെ ശരാശരി ചെലവ് എത്രയാണ്; വിശദാംശം വ്യക്തമാക്കുമോ;
( ബി )
സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകളിൽ ഒരു ബസ് ഒരു കിലോമീറ്റർ സർവീസ് നടത്തുന്നതിന് ചെലവ് വരുന്ന തുക എത്രയാണ്; പ്രസ്തുത ബസ്സ് ഒരു കിലോമീറ്റർ സർവീസ് നടത്തുമ്പോൾ ലഭിക്കുന്ന ശരാശരി വരുമാനം എത്രയാണ്; വ്യക്തമാക്കുമോ;
( സി )
സിറ്റി സർക്കുലർ ഡീസൽ ബസുകളിൽ ഒരു ബസ് ഒരു കിലോമീറ്റർ സർവീസ് നടത്തുന്നതിന് ചെലവ് വരുന്ന തുക എത്രയാണ്; പ്രസ്തുത ബസ്സ് ഒരു കിലോമീറ്റർ സർവീസ് നടത്തുമ്പോൾ ലഭിക്കുന്ന ശരാശരി വരുമാനം എത്രയാണ്; വ്യക്തമാക്കുമോ;
( ഡി )
സിറ്റി സർക്കുലറായി ഡീസൽ ബസ്സുകൾ സർവീസ് നടത്തിയപ്പോൾ ഒരു ദിവസത്തെ ശരാശരി യാത്രക്കാരുടെ എണ്ണം എത്രയായിരുന്നു; ഇലക്ട്രിക് ബസ്സുകൾ സർവീസ് നടത്തിയപ്പോൾ ശരാശരി യാത്രക്കാരുടെ എണ്ണം എത്രയാണ്; വ്യക്തമാക്കുമോ;
( ഇ )
സിറ്റി സർക്കുലർ ബസ്സുകൾ നഷ്ടത്തിലാണോ ;എങ്കില്‍ അതിന്റെ അടിസ്ഥാനത്തിൽ ടിക്കറ്റ് നിരക്ക് ഉയർത്തുവാൻ തീരുമാനിച്ചിട്ടുണ്ടോ; എത്ര രൂപയാണ് ഉയർത്തുവാൻ തീരുമാനിച്ചിട്ടുള്ളത്; ടിക്കറ്റ് നിരക്ക് ഉയർത്തി ജനങ്ങൾക്ക് അധികഭാരം നൽകുന്ന നടപടി ഒഴിവാക്കുമോ; വിശദാംശങ്ങൾ നൽകുമോ?
1926.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. റോജി എം. ജോൺ
ശ്രീ. എം. വിൻസെന്റ്
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി വായ്പ ഉപയോഗിച്ച് വാങ്ങിയ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ഇലക്ട്രിക് ബസുകൾ ലാഭകരമാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
ഇലക്ട്രിക് ബസുകൾക്ക് പകരം ഡീസൽ ബസുകൾ വാങ്ങാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
ഇലക്ട്രിക് ബസുകൾക്ക് മേൽ ഡീസൽ ബസുകൾക്ക് മുൻഗണന നൽകാൻ ഉണ്ടായ കാരണം വിശദമാക്കാമോ;
( ഡി )
നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ ക്രമേണ പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
1927.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദ സഞ്ചാര സാദ്ധ്യത പ്രയോജനപ്പെടുത്തി വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് ലാഭകരമായി നടത്തുന്നതിന് സാധിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ എല്ലാ പ്രധാനപ്പെട്ട കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളില്‍ നിന്നും ഇത്തരത്തില്‍ സര്‍വ്വീസ് തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( സി )
കണ്ണൂര്‍ ജില്ലയില്‍നിന്നും ഏതൊക്കെ സ്ഥലങ്ങളിലേയ്ക്കാണ് ഇപ്പോള്‍ ടൂറിസം പാക്കേജുകള്‍ ആരംഭിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1928.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. യിൽ നിലവിൽ എത്ര ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നുണ്ട്; പ്രസ്തുത ഇലക്ട്രിക് ബസുകൾ ലാഭകരം ആണോ എന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ നാളിതുവരെ ഇലക്ട്രിക് ബസുകളുടെ പ്രതിമാസ ലാഭം എത്രയാണെന്ന് വിശദമാക്കുമോ;
( ബി )
കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസുകൾ ലാഭകരമല്ല എന്ന രീതിയിൽ ഗതാഗത വകുപ്പ് മന്ത്രി പ്രസ്താവന നടത്തിയിട്ടുണ്ടോ; എങ്കിൽ അതിനുള്ള സാഹചര്യം വ്യക്തമാക്കുമോ;
( സി )
കൂടുതൽ ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുവാൻ കെ.എസ്.ആർ.ടി.സി. ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
1929.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. ബസ് സര്‍വ്വീസ് റൂട്ടുകൾ പല സ്ഥലങ്ങളിലും നിര്‍ത്തലാക്കിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ ലാഭത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി. റൂട്ടുകൾ പുന:സ്ഥാപിക്കുമോ; വിശദമാക്കുമോ;
( സി )
ബസ് സര്‍വ്വീസ് ഇല്ലാത്ത പ്രദേശങ്ങളിൽ പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ റൂട്ടുകള്‍ ക്രമീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1930.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലാഭകരമായി ഓടിക്കൊണ്ടിരുന്നതും കോവിഡ്-19 കാലയളവില്‍ നിര്‍ത്തലാക്കിയതുമായ കെ.എസ്.ആര്‍.ടി.സി. ബസ്സ് സര്‍വീസുകള്‍ പുനരാരംഭിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കാമോ; വ്യക്തമാക്കുമോ?
1931.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി.യുടെ ബസ് റൂട്ടുകളെപ്പറ്റിയും ബസുകളുടെ പുനർക്രമീകരണം നടത്തുന്നതിനെപ്പറ്റിയും പഠിക്കുന്നതിന് കിഫ്‌ബിയുടെ കൺസൾട്ടൻസിയായ കിഫ്‌കോണിനെയും കെ.പി.എം.ജി.യെയും ചുമതപ്പെടുത്തിയിരുന്നോ; പ്രസ്തുത പഠന റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ; ഇതിന് എത്ര തുക ചെലവഴിച്ചു; വ്യക്തമാക്കുമോ;
( ബി )
യാത്രാ സൗകര്യമുള്ള എല്ലാ റോഡുകളിലും പൊതുഗതാഗതം ഉറപ്പാക്കുന്നതിനായി പൊതുഗതാഗത സമഗ്ര സർവേയ്ക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടോ; എങ്കിൽ ഏത് ഏജൻസി മുഖാന്തരമാണ് സർവ്വേ നടത്താൻ ഉദ്ദേശിക്കുന്നത്; മേൽപ്പറഞ്ഞ സർവേയിലെ വിവരങ്ങൾ അപര്യാപ്തമായതിനാലാണോ പുതിയ സർവ്വേ നടത്തുന്നത്; വിശദാംശം വ്യക്തമാക്കുമോ?
1932.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.റ്റി.സി. സ്വിഫ്റ്റ് കമ്പനിക്കായി ഇലക്ട്രിക് ബസുകൾ വാങ്ങിയ പി.എം.ഐ. എന്ന കമ്പനിക്ക് കേരളത്തിൽ ഇലക്ട്രിക് ബസുകളുടെ സർവീസ് സെന്റർ നിലവിലുണ്ടോ; ഇല്ലെങ്കിൽ എങ്ങനെയാണ് കെ.എസ്.ആര്‍.റ്റി.സി സ്വിഫ്റ്റിലെ ഇലക്ട്രിക് ബസുകൾ സർവീസും മെയിന്റനൻസും ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
സ്വിഫ്റ്റിലെ പി.എം.ഐ. കമ്പനിയുടെ ഇലക്ട്രിക് ബസുകളുടെ ബാറ്ററിക്ക് എത്ര വർഷമാണ് കമ്പനി വാറണ്ടി നൽകിയിട്ടുള്ളത്; പുതിയ ബാറ്ററികളുടെ പരമാവധി കാലാവധി എത്രയാണെന്ന് വിശദമാക്കാമോ;
( സി )
പി.എം.ഐ. ഇലക്ട്രിക് ബസുകളുടെ പർച്ചേസിന് മുൻപ് അതിന്റെ നിലവാരം പരിശോധിക്കാൻ ഏതെങ്കിലും കമ്മിറ്റിയെ നിയമിച്ചിട്ടുണ്ടായിരുന്നോ; ഉണ്ടെങ്കിൽ അവർ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
1933.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീമതി കെ. കെ. രമ
ശ്രീ. ഷാഫി പറമ്പിൽ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യുടെ വാർഷിക റിപ്പോർട്ടിലെ ഇലക്ട്രിക് ബസ്സുകൾ സംബന്ധിച്ച കണ്ടെത്തലുകൾ വിശദമാക്കാമോ;
( ബി )
സർവീസ് നടത്തുന്ന ഇ-ബസുകൾ ലാഭകരമാണെന്ന് വാർഷിക റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടോ;
( സി )
ഇ-ബസുകൾ വാങ്ങുന്നില്ല എന്ന കെ.എസ്.ആര്‍.ടി.സി.യുടെ തീരുമാനത്തിന്റെ അടിസ്ഥാനം വിശദമാക്കാമോ;
( ഡി )
കിഫ്‌ബി വായ്പ ഉപയോഗിച്ച് ഇ-ബസുകൾ വാങ്ങിയതിൽ ക്രമക്കേട് നടന്നിട്ടുണ്ടോ; ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ?
1934.
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വലിയതോതില്‍ നിർമ്മാണ പ്രവർത്തനം നടത്തി നവീകരിച്ച പുതിയ റോഡ് ശൃംഖലകള്‍ പ്രയോജനപ്പെടുത്തി പുതിയ കെ.എസ്.ആർ.ടി.സി. സർവീസുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
പുനലൂർ-മൂവാറ്റുപുഴ, കോട്ടയം-കോഴഞ്ചേരി, ആലപ്പുഴ-ചങ്ങനാശേരി-എരുമേലി എന്നിവ പോലെ സംസ്ഥാനത്തുടനീളം പുതിയ റോഡ് ശൃംഖലകള്‍ പ്രാവർത്തികമായത് പൂർണ്ണ അർത്ഥത്തില്‍ പ്രയോജനകരമാക്കത്തക്ക വിധത്തിൽ അത്തരം പാതകളിലൂടെ അന്തർ ജില്ലാ സർവീസുകള്‍ ആരംഭിക്കുന്നതിന് പ്രത്യേക കർമ്മപദ്ധതി രൂപീകരിക്കാമോ?
1935.
ശ്രീ. കെ. പി. എ. മജീദ്
ഡോ. എം. കെ. മുനീർ
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി.യുടെ സിറ്റി സർക്കുലർ സർവ്വീസുകൾ ലാഭകരമാണോ;
( ബി )
പ്രസ്തുത സർവ്വീസുകൾക്കായി ഇലക്ട്രിക് ബസ്സുകൾ ഉപയോഗിക്കുന്നുണ്ടോ;
( സി )
ഇലക്ട്രിക് ബസ്സുകൾ വാങ്ങേണ്ടതില്ലെന്ന് നയപരമായ തീരുമാനം എടുത്തിട്ടുണ്ടോ;
( ഡി )
എങ്കില്‍ കേന്ദ്രാവിഷ്കൃത പദ്ധതിയിൽ ലഭിക്കാനുളള 950 ബസ്സുകൾ നഷ്ടപ്പെടാൻ സാധ്യതയുളളതിനാൽ ഈ തീരുമാനം പുന:പരിശോധിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
1936.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. കാസർകോട് ഡിപ്പോയിൽ നിന്ന് ഇപ്പോൾ സർവ്വീസ് നടത്തുന്ന റൂട്ടുകൾ ഏതൊ​ക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
എത്ര കാലമായി ഈ സർവ്വീസുകൾ തടരുന്നു​ണ്ടെന്ന് വ്യക്തമാക്കാമോ; ഈ സർവ്വീസുകൾ ലാഭകരമാണോ എന്ന് റൂട്ട് തിരിച്ചു വ്യക്തമാക്കാമോ;
( സി )
കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടയിൽ സർവ്വീസുകൾ നിർത്തൽ ചെയ്ത റൂട്ടുകൾ ഏതൊ​ക്കെയാണെന്നും നിർത്തൽ ചെയ്യാനുളള കാരണമെന്തായിരിക്കുന്നുവെന്നും വ്യക്തമാക്കാമോ;
( ഡി )
നിർത്തൽ ചെയ്ത ഏതെങ്കിലും സർവ്വീസുകൾ പിന്നീട് പുന:സ്ഥാപിച്ചിട്ടുണ്ടോ എന്ന് റൂട്ട് തിരിച്ച് വ്യക്തമാക്കാമോ;
( ഇ )
സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തുന്നതും എന്നാൽ കെ.എസ്.ആർ.ടി.സി. സർവ്വീസ് ഇല്ലാത്തതുമായ ഏതെല്ലാം റൂട്ടുകൾ ഉണ്ടെന്ന് വ്യക്തമാക്കാമോ; ഈ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി. സർവ്വീസ് ആരംഭിക്കാത്തതിന്റെ കാരണം വിശദമാക്കാമോ?
1937.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മാതൃകയിൽ കോഴിക്കോട് നഗരത്തിൽ പുതിയ സിറ്റി സർക്കുലർ ബസ്സുകൾ അനുവദിക്കുമോ;
( ബി )
കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്നവരുടെ സൗകര്യാർത്ഥം, നഗരത്തിൽ നിന്നും 24 മണിക്കൂറും സർവീസ് നടത്താൻ കെ.എസ്.ആര്‍.ടി.സി. നടപടി സ്വീകരിക്കുമോ?
1938.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ നിയോജക മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന കാട്ടിന്‍മേക്കതില്‍ ക്ഷേത്രത്തില്‍ എത്തുന്നതിനായി കായംകുളം, കരുനാഗപ്പള്ളി ഡിപ്പോകളില്‍ നിന്നും വെള്ളനാത്തുരുത്ത് വഴി കെ.എസ്.ആര്‍.ടി.സി. ബസ് സർവീസ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1939.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ തീരദേശ മേഖലകളിൽ സ്ഥിതിചെയ്യുന്ന ആറ് വിദ്യാലയങ്ങളിലേക്ക് കുട്ടികൾ വരുന്നതിനും പോകുന്നതിനും അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി സ്കൂൾ സമയത്ത് ചാമക്കാല മുതൽ അഴീക്കോട് വരെ കെ.എസ്.ആര്‍.ടി.സി. ബസ് സർവീസ് അനുവദിക്കാന്‍ നടപടി സ്വീകരിക്കാമോ?
1940.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയെ മലപ്പുറവുമായി ബന്ധിപ്പിക്കുന്ന എളമരം കടവിലും കൂളിമാടും പാലങ്ങള്‍ നിര്‍മ്മിച്ച സാഹചര്യത്തില്‍ പ്രദേശത്തെ മലയോരമേഖലയിലുള്ളവര്‍ക്ക് യാത്ര സുഗമമാക്കുന്നതിന് ഈ പാലങ്ങളിലൂടെ കെ.എസ്.ആര്‍.ടി.സി. ബസ് സർവീസ് അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1941.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ വികസനത്തിനായി സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്ന് കൂടുതൽ ദീർഘദൂര സർവ്വീസുകൾ ആരംഭിക്കണമെന്ന ആവശ്യത്തിന്മേൽ സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ;
( സി )
സമീപ പ്രദേശങ്ങളിലെ ഡിപ്പോകളിൽനിന്നും ആരംഭിക്കുന്ന പ്രധാനപ്പെട്ട ദീർഘദൂര സർവീസുകൾ ഈരാറ്റുപേട്ട ഡിപ്പോയിലേക്ക് നീട്ടി റൂട്ട് പുന:ക്രമീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1942.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ജനുവരി മുതൽ 2024 ജനുവരി വരെയുള്ള കാലയളവില്‍ കോഴിക്കോട്, താമരശ്ശേരി, തൊട്ടിൽ പാലം കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ നിന്നും ബാലുശ്ശേരി മണ്ഡലത്തിലൂടെ കടന്നു പോവുന്ന എത്ര ബസ്സുകളാണ് സർവ്വീസ് അവസാനിപ്പിച്ചിട്ടുള്ളത്; ഒരോ ബസ്സിന്റെയും സമയവും, നിർത്തലാക്കിയ വർഷവും, എന്ത് കൊണ്ടാണ് സർവ്വീസ് അവസാനിപ്പിക്കേണ്ടി വന്നിട്ടുള്ളത് എന്നും വിശദമാക്കാമോ?
1943.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി കെ.എസ്.ആർ.ടി.സി. ഡിപ്പോയില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന വയനാട് ജില്ലയ്ക്ക് പുറത്തുള്ള സര്‍വ്വീസുകളുടെ എണ്ണവും സര്‍വ്വീസ് നടത്തുന്ന സ്ഥലവും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഡിപ്പോയുടെ ദൈനംദിനം ശരാശരി വരുമാനം എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഡിപ്പോയിൽ നിന്നും ഒരു ദിവസം ആകെ ഓപ്പറേറ്റ് ചെയ്യുന്ന ഷെഡ്യൂളുകളുടെ എണ്ണം വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ഡിപ്പോയില്‍ ആകെ എത്ര ബസുകള്‍ ആണ് പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്; വ്യക്തമാക്കാമോ?
1944.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്ത് ഏതൊക്കെ സ്ഥലങ്ങളിലാണ് കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പുതുതായി ആരംഭിച്ചിട്ടുള്ളത്;
( ബി )
സംസ്ഥാനത്ത് പുതുതായി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് ആരംഭിച്ചിട്ടുണ്ടെങ്കിൽ ധാരാളം ഓഫീസുകളും വിദ്യാലയങ്ങളും ബസ്സ് യാത്രക്കാരും ഉൾപ്പെടുന്ന മഞ്ചേരിയിൽ, നിലവിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പുനഃസ്ഥാപിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( സി )
മഞ്ചേരിയിൽ കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
1945.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്ക് 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ 2023-24 സാമ്പത്തിക വര്‍ഷം വരെ എത്ര പുതിയ ബസ്സുകള്‍ ആണ് നല്‍കിയതെന്ന് വിശദമാക്കാമോ?
1946.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജകമണ്ഡലത്തിലെ വനമേഖലയിലേക്കും വിനോദ സഞ്ചാര മേഖലകളിലേക്കും കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന ആര്യനാട്, വിതുര, വെള്ളനാട് എന്നീ ഡിപ്പോകളില്‍ നിന്നും പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് ബസ്സുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1947.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ തൊട്ടില്‍പ്പാലം ഡിപ്പോയില്‍ നിന്നും നിലവില്‍ എത്ര സര്‍വീസുകള്‍ നടത്തുന്നുണ്ടെന്ന് അറിയിക്കുമോ?
1948.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ നിന്നും കെ.എസ്.ആര്‍.ടി.സി. ടൂർ പാക്കേജ് ട്രിപ്പുകൾ നടത്തുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
തൃശ്ശൂർ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റിൽ നിന്നും തീർത്ഥാടന ടൂറിസം, കാനനയാത്രകൾ ഉൾപ്പടെയുള്ള ടൂർ ട്രിപ്പുകൾ ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ;
( സി )
സീസണുകളിലെങ്കിലും തൃശ്ശൂരിൽ നിന്നും നാലമ്പലം ട്രിപ്പുകൾ, മലക്കപ്പാറയിലേയ്ക്ക് ജംഗിൾ സഫാരി, ഗവി, മൂന്നാർ, തേക്കടി, വാഗമൺ, വയനാട് ട്രിപ്പുകൾ തുടങ്ങിയവ ആരംഭിക്കുന്നതിന് കെ.എസ്.ആർ.ടി.സി. നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1949.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമവണ്ടി പദ്ധതിയുടെ പുരോഗതി സംസ്ഥാനതലത്തില്‍ വിലയിരുത്തിയിട്ടുണ്ടോ;
( ബി )
വടക്കാഞ്ചേരി മണ്ഡലത്തില്‍ ഏതെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് ഗ്രാമവണ്ടി സംവിധാനം നിലവില്‍ വന്നിരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1950.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി വിശദമാക്കാമോ?
1951.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. യുടെ മാവേലിക്കര ഡിപ്പോയില്‍ കെട്ടിട നിര്‍മ്മാണത്തിനായി, എം.എല്‍.എ.യുടെ നിയോജക മണ്ഡല ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുന്‍ സര്‍ക്കാരിന്റെ കാലത്ത് തുക അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത നിര്‍മ്മാണം ആരംഭിക്കുവാന്‍ ആവശ്യമായ അനുമതിക്കായി ഗതാഗത വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
പ്രസ്തുത നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1952.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിനു മുൻപ് കെ.എസ്.ആർ.ടി.സി. തൃശ്ശൂർ സ്റ്റാന്റിൽ നിന്നും നടത്തിയ സർവീസുകൾ പലതും കോവിഡിനു ശേഷം സർവീസ് നടത്താത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
തൃശ്ശൂർ വടക്കേ സ്റ്റാന്റിൽ നിന്നും വൈകുന്നേരം 5 മണിക്ക് ശേഷം, കൊടക്കര, ചാലക്കുടി, മുപ്ലിയം, വെള്ളിക്കുളങ്ങര, മാള ഭാഗത്തേയ്ക്ക് സർവീസ് നടത്തിയിരുന്നതു പലതും നിർത്തലാക്കിയതുമൂലം ഉണ്ടായിട്ടുള്ള യാത്രാ ബുദ്ധിമുട്ടുകൾ പരിഹരിക്കുവാന്‍ വൈകുന്നേരം 5 മണിക്ക് ശേഷം അയ്യന്തോൾ, വടക്കേ സ്റ്റാന്റ് എന്നിവിടങ്ങളില്‍ നിന്നും കൊടകര, മുപ്ലിയം, ചീമ്മിനി, വെള്ളിക്കുളങ്ങര തുടങ്ങിയ ഭാഗത്തേയ്ക്ക് കൂടുതൽ ഓർഡിനറി ബസ്സുകൾ സർവീസ് നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
പുതുക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാന്റിൽ നിന്നും കൂടുതൽ സർവീസുകൾ നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1953.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ സര്‍വ്വീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി. ബസുകളില്‍ ഏതെല്ലാം സര്‍വ്വീസുകളാണ് കോവിഡിനു ശേഷം നിര്‍ത്തലാക്കിയതെന്ന് വിശദമാക്കാമോ;
( ബി )
നിര്‍ത്തലാക്കിയ സര്‍വ്വീസുകളില്‍ എത്ര എണ്ണം പുനരാരംഭിച്ചു എന്ന് വിശദമാക്കാമോ;
( സി )
ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്രദവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്നതുമായ സര്‍വ്വീസുകള്‍ പുനരാരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമോ?
1954.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ യാത്ര ഫ്യുവല്‍സ് പെട്രോള്‍ പമ്പ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
1955.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ നിയോജകമണ്ഡലത്തിൽ കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ കെ.എസ്.ആര്‍.ടി.സി. സ‍ര്‍വീസുകള്‍ ഏതെല്ലാമെന്നും അതിൽ പുനരാരംഭിച്ചവ ഏതൊക്കെയാണെന്നും വിശദമാക്കാമോ;
( ബി )
നിർത്തിവച്ച പ്രസ്തുത കെ.എസ്.ആര്‍.ടി.സി. സ‍ര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;
( സി )
പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോവിഡ് കാലത്തിനു ശേഷം പ്രസ്തുത മണ്ഡലത്തില്‍ പുതിയതായി ആരംഭിച്ച ബസ് സര്‍വ്വീസുകള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ?
1956.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചിൻ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും തൃശ്ശൂര്‍-ഒറ്റപ്പാലം വഴി പാലക്കാട്ടേക്കും തിരിച്ചും ഒരു കെ.എസ്.ആർ.ടി.സി. ലോഫ്ലോര്‍ ബസ് സര്‍വ്വീസ് ആരംഭിക്കാൻ സാധിക്കുമോ; എങ്കിൽ എന്ന് മുതൽ പ്രസ്തുത സര്‍വ്വീസ് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
1957.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ ശോചനീയാവസ്ഥ കണക്കിലെടുത്ത് ഡിപ്പോയുടെ പുനരുദ്ധാരണത്തിന് ഭരണാനുമതി നല്‍കിയിട്ടും നാളിതുവരെയായി പ്രവൃത്തി ആരംഭിക്കാത്തതിന്റെ കാരണം പശോധിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് തന്നെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പോകളില്‍ ഒന്നായ അങ്കമാലി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ വന്ന് പോകുന്ന ബസ് ഡ്രൈവര്‍മാരും, യാത്രക്കാരും, നാട്ടുകാരും അനുഭവിക്കുന്ന ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഡിപ്പോയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ഭരണാനുമതി ലഭ്യമായിട്ട് ഇപ്പോള്‍ എത്രമാസം പിന്നിട്ടുവെന്ന് വ്യക്തമാക്കാമോ;
( ഡി )
ടെണ്ടര്‍ ഇട്ടിട്ടും ആരും തന്നെ ടെണ്ടര്‍ നല്‍കിയില്ല എന്നതാണ് കാരണമെങ്കില്‍ ആയത് പരിശോധിക്കുവാനും എസ്റ്റിമേറ്റ് തയ്യാറാക്കിയതില്‍ എന്തെങ്കിലും തരത്തിലുള്ള അപാകതകള്‍ ഉണ്ടെങ്കില്‍ ഇവയെല്ലാം പരിശോധിച്ച് പരിഹാരം കാണുന്നതിനും സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കുവാനും വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ബന്ധപ്പെട്ട എല്ലാവരുടേയും ഒരു യോഗം വിളിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ഇ )
പ്രസ്തുത വിഷയത്തില്‍ വകുപ്പ് മന്ത്രിക്ക് 04.01.2024-ല്‍ സ്ഥലം എം.എൽ.എ നല്‍കിയ കത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
1958.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട താലൂക്കിൽ കൊറോണ കാലത്ത് നിർത്തിവച്ച മണ്ഡപത്തിൻകടവ്-ചായ്ക്കുളം-കാട്ടാക്കട ബസ് സർവ്വീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആറ്റിങ്ങൽ എം.പി നൽകിയ കത്തിൻമേൽ സ്വീകരിച്ച നടപടി അറിയിക്കാമോ?
1959.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല ആര്‍.ടി.ഒ. ടെസ്റ്റിംഗ് ഗ്രൗണ്ടിലേയ്ക്കുള്ള റോഡിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത റോഡ് എത്രയും വേഗം നവീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ; വിശദവിവരം അറിയിക്കാമോ;
( ബി )
പാറശാല ആര്‍.ടി.ഒ. ടെസ്റ്റിംഗ് ഗ്രൗണ്ടിനെ മോഡല്‍ ടെസ്റ്റിംഗ് ഗ്രൗണ്ട് ആയി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ആയതിന്റെ പുരോഗതി അറിയിക്കാമോ;
( സി )
പാറശാല ആര്‍.ടി.ഒ. ടെസ്റ്റിംഗ് ഗ്രൗണ്ടിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാരിന്റെ കാലയളവില്‍ നടപ്പാക്കിയിട്ടുള്ള പദ്ധതികളുടെ വിശദവിവരം, ചെലവഴിച്ച തുക, പദ്ധതിയുടെ നിലവിലെ സ്ഥിതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയിക്കാമോ?
1960.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുമ്പള - ബദിയടുക്ക കെ.എസ്.ടി.പി. റോഡിൽ ഖൻസാ വനിതാ കോളേജിന് സമീപം പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ സ്വകാര്യ ബസ്സുകൾ നിർത്താതെ പോകുന്നതിനാൽ വിദ്യാർത്ഥിനികൾ പ്രയാസപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഷയം ഒരു പ്രത്യേക കേസായി പരിഗണിച്ച് പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം മറ്റൊരു ബസ് സ്റ്റോപ്പ് കൂടി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1961.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ മണ്ഡലത്തിലെ പന്മന വട്ടക്കായലിലും കാട്ടില്‍ ക്ഷേത്രത്തിന് മുന്നിലും പണി പൂര്‍ത്തിയാക്കിയ ബോട്ട് ജെട്ടികള്‍ ഉപയോഗപ്പെടുത്തി കരുനാഗപ്പള്ളിയില്‍ നിന്നും കൊല്ലത്ത് നിന്നും ബോട്ട് സര്‍വ്വീസ് ആരംഭിയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1962.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലഗതാഗതത്തിന് പ്രാധാന്യം നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ജലഗതാഗതത്തിനു കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ട് ജലഗതാഗതവും ടൂറിസവും വകുപ്പുകൾ സംയുക്തമായി പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുമോ; ടൂറിസം മേഖല ശക്തിപ്പെടുത്തുന്നതിന് ജലഗതാഗതം പ്രയോജനപ്പെടുത്തുമോ; വിശദമാക്കാമോ?
1963.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊറ്റി-കോട്ടപ്പുറം ജലഗതാഗത പാതയുടെ വികസനവുമായി ബന്ധപ്പെട്ട് ആയിറ്റിയില്‍ ബോട്ട് അറ്റകുറ്റപണികള്‍ക്കായി നിര്‍മ്മിച്ച സ്ലിപ്പ്‍വെ പൂര്‍ണതോതില്‍ ഉപയോഗിക്കാന്‍ കഴിയുന്നുണ്ടോ; വ്യക്തമാക്കുമോ ;
( ബി )
ഈ പ്രവൃത്തിയുടെ നടത്തിപ്പിൽ എന്തെങ്കിലും അപാകതകൾ സംഭവിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഈ സ്ലിപ്പ്‌വേയുടെ പ്രവർത്തനം കാര്യക്ഷമമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
1964.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മോട്ടോർ വാഹന വകുപ്പിലെ ജോയിന്റ് ആർ.ടി.ഒ. തസ്തികയിലേക്ക് നിലവിലുള്ള 2:1 എന്ന അനുപാതം ഭേദഗതി ചെയ്യാൻ തീരുമാനമെടുത്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;
( ബി )
നിലവില്‍ വകുപ്പിലെ എം.വി.ഐ., സീനിയർ സൂപ്രണ്ട്, ജോയിന്റ് ആർ.ടി.ഒ. എന്നീ തസ്തികകളുടെ കേഡർ സ്‌ട്രെങ്ത് എത്ര എന്നത് വ്യക്തമാക്കുമോ;
( സി )
കേഡർ സ്‌ട്രെങ്ത് കണക്കാക്കി അനുപാതം നിശ്ചയിച്ചാൽ നിലവിലെ അനുപാതം എത്രയായി പുന:ക്രമീകരിക്കേണ്ടിവരും എന്നത് അറിയിക്കാമോ;
( ഡി )
എങ്കില്‍ കേഡർ സ്‌ട്രെങ്ത് അടിസ്ഥാനമാക്കി നിലവിലെ അനുപാതം പുന:ക്രമീകരിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1965.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച് എന്തെങ്കിലും മാനദണ്ഡം നിലവിൽ ഉണ്ടോ; എങ്കിൽ ഇതിന്റെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
മോട്ടോർ വാഹന വകുപ്പിലെ മുൻ മന്ത്രി സ്ഥാനമൊഴിയുന്നതിനു മുൻപ് പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഉത്തരവ് റദ്ദാക്കുവാനുള്ള കാരണം വിശദമാക്കുമോ?
1966.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 മെയ് 26ന് പി.എസ്.സി നടത്തിയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നല്‍കുന്നതിനായി എത്ര ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്; വിശദാംശം നൽകുമോ;
( ബി )
മോട്ടോർ വാഹന വകുപ്പിൽ നിലവിലുള്ള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സ്റ്റാഫ് സ്‌ട്രെങ്ത് പര്യാപ്തമാണോ; അല്ലെങ്കിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ;
( സി )
മോട്ടോർ വാഹന വകുപ്പിൽ തസ്തിക രൂപീകരണത്തിലൂടെയും റിട്ടയർമെന്റിലൂടെയും ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒഴിവുകളിൽ കൂടി നിയമനം ലഭിക്കുന്നതിനുള്ള അവസരം ഉദ്യോഗാർത്ഥികൾക്ക് നഷ്ടപ്പെടാതിരിക്കാൻ ആനുപാതികമായി കൂടുതൽ ഉദ്യോഗാർത്ഥികളെ പ്രസ്തുത റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് വകുപ്പ് പി.എസ്.സി യോട് ആവശ്യപ്പെട്ടിരുന്നോ; വ്യക്തമാക്കുമോ?
1967.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള എൻഫോഴ്സ്മെന്റ് വിഭാഗത്തില്‍ ഇരുപത്തിനാല് മണിക്കൂർ വാഹന പരിശോധനയ്ക്ക് ആവശ്യമായ എണ്ണം ഉദ്യോഗസ്ഥര്‍ വകുപ്പിൽ ഇല്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ നിലവിലെ തസ്തികകളുടെ എണ്ണം ഇനം തിരിച്ച് വ്യക്തമാക്കുമോ;
( സി )
വാഹന പരിശോധന കൂടുതല്‍ കാര്യക്ഷമാക്കുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥരുടെ അധിക തസ്തികകൾ എൻഫോഴ്സ്മെന്റ് വിഭാഗത്തില്‍ സൃഷ്ടിക്കാൻ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ ?
എ.ഐ.ക്യാമറ സ്ഥാപിക്കുന്നതിന് കെൽട്രോണിന് കൈമാറിയ തുക
1968.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.ഐ. ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് നാളിതുവരെ കെൽട്രോണിന് എന്ത് തുക കൈമാറിയിട്ടുണ്ട്; തുക കൈമാറിയത് സംബന്ധിച്ച വിശദാംശങ്ങളും ഉത്തരവുകളുടെ പകർപ്പും ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പിലുള്ള ഫയലിന്റെ പകർപ്പ് ലഭ്യമാക്കുമോ?
ഗതാഗതവകുപ്പിന്റെ കീഴിലുള്ള വിവിധ പ്രവൃത്തികൾക്കായി വകയിരുത്തിയിട്ടുള്ള തുക
1969.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ ഗതാഗത വകുപ്പിന്റെ കീഴിലുള്ള വിവിധ പ്രവൃത്തികൾക്കായി പദ്ധതി ഇനത്തിൽ വകയിരുത്തിയിട്ടുള്ള തുക എത്രയാണ്; നാളിതുവരെ എത്ര തുക അനുവദിച്ചു നൽകിയിട്ടുണ്ട്; എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശങ്ങൾ ഇനം തിരിച്ചു വ്യക്തമാക്കുമോ?
1970.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കമുള്ള ചില പ്രത്യേക വിഭാഗക്കാർക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ഭാരത് രജിസ്ട്രേഷന്‍ (ബി.എച്ച്. രജിസ്ട്രേഷന്‍) കേരളത്തില്‍ നടപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
ഭാരത് രജിസ്ട്രേഷന് (ബി.എച്ച്. രജിസ്ട്രേഷന്‍) അർഹതയുള്ള ചിലര്‍ തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ നിന്നും വാഹനം വാങ്ങുന്നത് നമ്മുടെ സംസ്ഥാനത്തിന് ചെറിയ തോതിലെങ്കിലും ലഭിക്കേണ്ട നികുതി നഷ്ടപ്പെടുത്തുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
നിലവില്‍ രാജ്യത്ത് കേരളം അടക്കം ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒഴികെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഭാരത് രജിസ്ട്രേഷന്‍(ബി.എച്ച്. രജിസ്ട്രേഷന്‍) നടപ്പിലാക്കിയ സാഹചര്യത്തില്‍ പ്രസ്തുത സംവിധാനത്തെ കുറിച്ച് കൂടുതല്‍ പഠനം നടത്തുവാനും പ്രായോഗിക തലത്തില്‍ നമ്മുടെ സംസ്ഥാനത്ത് അവ നടപ്പിലാക്കുവാനും നടപടികള്‍ സ്വീകരിക്കുമോ?
1971.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലൈസൻസ്, ആർ.സി. ബുക്ക് എന്നിവയുടെ അച്ചടിയും വിതരണവും മുടങ്ങിയിട്ടുണ്ടോ; എങ്കിൽ എന്നു മുതലാണ് ഇതിനു മുടക്കം വന്നിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
നേരത്തെ അച്ചടിച്ച വകയിലുള്ള കുടിശിക തുക നൽകാത്തതാണോ അച്ചടി മുടങ്ങിയതിനു കാരണം; ആകെ എത്ര ലൈസൻസുകളും ആർ.സി. ബുക്കും ആണ് ഇപ്രകാരം അച്ചടിക്കാതെ മുടക്കം വന്നിട്ടുള്ളത്; ആകെ എത്ര തുകയാണ് കമ്പനിക്ക് കുടിശ്ശിക ഇനത്തിൽ നൽകുവാനുള്ളത്; വിശദമാക്കാമോ;
( സി )
ഏതു സ്ഥാപനത്തെയാണ് ഇവയുടെ അച്ചടി ചുമതല ഏൽപ്പിച്ചിരുന്നത്; ഈ സ്ഥാപനവുമായുള്ള കരാർ ഒപ്പിട്ടതെന്നാണ്; കരാർ പ്രകാരം എത്ര രൂപ നിരക്കിൽ ആണ് ലൈസൻസും ആർ.സി. ബുക്കും പ്രിൻറ് ചെയ്തു നൽകേണ്ടിയിരുന്നത്; വ്യക്തമാക്കാമോ;
( ഡി )
ഇവ അച്ചടിച്ച് വിതരണം ചെയ്യുന്നതിനുണ്ടാകുന്ന കാലതാമസം പുതുതായി വാഹനം വാങ്ങുന്നവരെയും പുതുതായി ലൈസൻസ് എടുക്കുന്നവരെയും ബുദ്ധിമുട്ടിലാക്കുമെന്നുള്ളതിനാൽ ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നു വ്യക്തമാക്കാമോ?
 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.